Connect with us

Uae

യു എ ഇയില്‍ അവശ്യ സാധന വില ഗണ്യമായി കുറയാന്‍ സാധ്യത

ഇന്ത്യ, പാകിസ്ഥാന്‍, യൂറോപ്പ് കറന്‍സികളുടെ വിനിമയ മൂല്യം കുറഞ്ഞതാണ് കാരണം. ഇവിടെ നിന്നാണ് ഭക്ഷ്യോത്പന്നങ്ങള്‍ അധികവുമെത്തുക.

Published

|

Last Updated

ദുബൈ | യു എ ഇയില്‍ അവശ്യ സാധന വില കുറയാന്‍ സാധ്യത. ഇന്ത്യ, പാകിസ്ഥാന്‍, യൂറോപ്പ് കറന്‍സികളുടെ വിനിമയ മൂല്യം കുറഞ്ഞതാണ് കാരണം. ഇവിടെ നിന്നാണ് ഭക്ഷ്യോത്പന്നങ്ങള്‍ അധികവുമെത്തുക. ഡോളര്‍ നിരക്കിലാണ് വാങ്ങുന്നത്. ഡോളര്‍ ശക്തിപ്പെട്ടതിനാല്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ ലഭ്യമാകും. യു എ ഇയില്‍ പണപ്പെരുപ്പം കുറയും.

സമീപഭാവിയില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് ഉപഭോഗ വസ്തുക്കളുടെയും വില 20 ശതമാനമെങ്കിലും കുറയുമെന്ന് ചില്ലറ വ്യാപാരികള്‍ കണക്കാക്കുന്നു. ചരക്ക് കണ്ടെയ്‌നര്‍ നിരക്ക് 1,100 ഡോളറായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിരക്ക് 20 അടി കണ്ടെയ്‌നറിന് 375 ഡോളറായി കുറഞ്ഞു. കണ്ടെയ്‌നറുകളുടെ ലഭ്യത കാരണം ഇത് ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നു. യു എ ഇയില്‍ ഭക്ഷ്യ ഇറക്കുമതി ചെലവും മറ്റ് ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിലയും കുറക്കാന്‍ ഇത് സഹായിക്കും.

ചരക്ക് കണ്ടെയ്‌നര്‍ നിരക്ക് കഴിഞ്ഞ വര്‍ഷം സെപ്തംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് 57 ശതമാനം കുറഞ്ഞതായി മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് ചൂണ്ടിക്കാട്ടി. എന്നിരുന്നാലും 2019 ഡിസംബറിലെ സ്ഥിതിയെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി ഉയര്‍ന്ന നിലയിലാണ്. ചൈനയില്‍ നിന്നുള്ള കണ്ടെയ്‌നറുകളുടെ അധിക രംഗപ്രവേശം ലോകമെമ്പാടും വില കുറയുന്നതിന് മറ്റൊരു കാരണമാണ്.