Connect with us

Idukki

ഇടുക്കിയില്‍ പോക്‌സോ കേസ് ഇര മരിച്ച നിലയില്‍

കുളത്തിലാണ് മൃതദേഹം കണ്ടത്.

Published

|

Last Updated

ഇടുക്കി | വണ്ടന്‍മേട് 16 ഏക്കറില്‍ പോക്‌സ് കേസ് ഇരയെ മരിച്ച നിലയില്‍ കണ്ടെത്തി. കുളത്തിലാണ് മൃതദേഹം കണ്ടത്. കേസിലെ പ്രതിയെ ദിവസങ്ങള്‍ക്ക് മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തോട്ടം തൊഴിലാളികളുടെ മകളായ എട്ട് വയസ്സുകാരിയാണ് മരിച്ചത്.

മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ നിഗമനം. കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ കാൽവഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന തോട്ടം തൊഴിലാളികളും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. പീഡന കേസില്‍ കുമളി സ്വദേശിയായ വിജയ(52)നെ നേരത്തേ അറസ്റ്റ് ചെയ്തതാണ്. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് പെണ്‍കുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. കഴിഞ്ഞ മാസമായിരുന്നു സംഭവം.