Connect with us

National

ബെംഗളുരു നഗരത്തിലെ റോഡില്‍ ഗര്‍ത്തം: ബൈക്ക് യാത്രികന് പരിക്ക്

കഴിഞ്ഞ ദിവസം മെട്രോ തൂണ്‍ തകര്‍ന്നുണ്ടായ ദുരന്തത്തിന് പിന്നാലെയാണ് ഈ സംഭവം.

Published

|

Last Updated

ബെംഗളുരു| ബെംഗളുരു നഗരത്തില്‍ റോഡ് ഇടിഞ്ഞ് താഴ്ന്ന് ഗര്‍ത്തം രൂപപ്പെട്ടു. ബെംഗളുരുവിലെ ഏറ്റവും തിരക്കുള്ള സ്ഥലങ്ങളിലൊന്നായ ബ്രിഗേഡ് റോഡിലാണ് വലിയ ഗര്‍ത്തം രൂപപ്പെട്ടത്. കഴിഞ്ഞ ദിവസം മെട്രോ തൂണ്‍ തകര്‍ന്നുണ്ടായ ദുരന്തത്തിന് പിന്നാലെയാണ് ഈ സംഭവം. നഗര മധ്യത്തിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രം കൂടിയായ ബ്രിഗേഡ് റോഡിലുണ്ടായ ഗര്‍ത്തത്തില്‍ ഒരു ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ടു. ഇയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ബെംഗളുരു മെട്രോ തൂണ്‍ തകര്‍ന്ന് വീണ് അമ്മയും കുഞ്ഞും മരിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് പ്രധാന റോഡ് ഇടിഞ്ഞു താഴ്ന്നത്. ഈ റോഡിന് അടിയില്‍ കൂടിയാണ് പുതിയ അണ്ടര്‍ഗ്രൗണ്ട് മെട്രോ പാത കടന്നുപോകുന്നത്. റോഡില്‍ ഗര്‍ത്തം ഉണ്ടായതിന്റെ കാരണം എന്തെന്ന് കണ്ടെത്താനുള്ള പരിശോധനയിലാണ് അധികൃതര്‍.

 

Latest