രാഷ്ട്രീയ രക്തസാക്ഷികളെ അവഹേളിച്ചുകൊണ്ടുള്ള തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസംഗം വിവാദമായി. അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരും പ്രകടനത്തിനിടെ പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍നിന്നു തെന്നിവീണ് മരിച്ചവരും ആണ് രക്തസാക്ഷികളെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശനം.
ചെറുപുഴയില്‍ നടന്ന യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു പാംപ്ലാനി. യേശുവിന്റെ ശിഷ്യന്മാരായ 12 അപ്പോസ്തലന്മാരുടെ രക്തസാക്ഷിത്വത്തെ സംബന്ധിച്ച് സംസാരിക്കുമ്പോഴാണ് രാഷ്ട്രീയ രക്തസാക്ഷികളെ അദ്ദേഹം അധിക്ഷേപിച്ചത്. റബര്‍ കിലോ 300 രൂപ ഉറപ്പാക്കിയാല്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് സംസ്ഥാനത്ത് എം പിമാരില്ലെന്ന വിഷമം മാറ്റിത്തരുമെന്ന പാംപ്ലാനിയുടെ പരാമര്‍ശം നേരത്തേ വിവാദമായിരുന്നു. ലൗ ജിഹാദ് സംബന്ധിച്ചും ഇദ്ദേഹം വിവാദ പരാമര്‍ശം നടത്തിയിട്ടുണ്ട്.
വീഡിയോ കാണാം