Connect with us

Educational News

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ്: പരിശോധനക്കും തിരുത്തലിനുമുള്ള സമയം ഇന്ന് അവസാനിക്കും

വൈകിട്ട് അഞ്ച് വരെ വിദ്യാര്‍ഥികള്‍ക്ക് അലോട്ട്മെന്റ് പരിശോധിക്കാം.

Published

|

Last Updated

തിരുവനന്തപുരം | പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനുമുള്ള സമയം ഇന്ന് അവസാനിക്കും. വൈകിട്ട് അഞ്ച് വരെ വിദ്യാര്‍ഥികള്‍ക്ക് അലോട്ട്മെന്റ് പരിശോധിക്കാം. നേരത്തെ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച വെബ്സൈറ്റ് തകരാറായത് വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. ഫലം വന്ന് 24 മണിക്കൂര്‍ കഴിഞ്ഞും അലോട്ട്മെന്റ് ലഭ്യമായിരുന്നില്ല. തുടര്‍ന്ന് മന്ത്രി തന്നെ നേരിട്ട് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. ട്രയല്‍ അലോട്ട്മെന്റ് നോക്കാനുള്ള തീയതി നീട്ടണമെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, നിലവില്‍ തീയതി നീട്ടേണ്ടതില്ലെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്. ആഗസ്റ്റ് മൂന്നിന് മുഖ്യ ഘട്ടത്തിലെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 22ന് ക്ലാസ് ആരംഭിക്കും.

Latest