Connect with us

Haritha Issue

ഹരിതക്കെതിരായ നടപടി കൂട്ടായ തീരുമാനമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

താമരശ്ശേരി രൂപതയുടെ വേദപാഠ പുസ്തകത്തിലെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചുവെന്നും പി കെ കുഞ്ഞാലിക്കുട്ടി

Published

|

Last Updated

മലപ്പുറം | ഹരിതക്കെതിരായ നടപടി കൂട്ടായ തീരുമാനമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാണക്കാട് തങ്ങള്‍ സ്വീകരിച്ച തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. താമരശ്ശേരി രൂപതയുടെ വേദപാഠ പുസ്തകത്തിലെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചുവെന്നും പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

എം കെ മുനീറിന്റെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് നേതാക്കളും ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയും ചര്‍ച്ച ചെയ്താണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. വിവാദം പെരുപ്പിക്കുന്നത് നമ്മുക്ക് ഗുണം ചെയ്യില്ല. മതനേതാക്കളും മുഖ്യധാരയിലെ രാഷ്ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക സംഘടനകളും ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

 

Latest