Connect with us

Kerala

റോഡിലെ കുഴിയില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ മനുഷ്യ നിര്‍മിത ദുരന്തം: ഹൈക്കോടതി

Published

|

Last Updated

കൊച്ചി | ദേശീയ പാതകളിലെ കുഴിയില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ക്കെതിരെ വീണ്ടും ശക്തമായി പ്രതികരിച്ച് ഹൈക്കോടതി. ഇത്തരം കുഴികളില്‍ വീണുണ്ടാകുന്ന അപകടം മനുഷ്യ നിര്‍മിത ദുരന്തങ്ങളെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിശേഷിപ്പിച്ചു.

എന്നാല്‍ കോടതി ഇടപെട്ടതിന് ശേഷം റോഡുകളുടെ നില മെച്ചപ്പെട്ടെന്ന് ദേശീയ പാത അതോറിറ്റി മറുപടി നല്‍കി. നേരത്തെ കൊച്ചി നെടുമ്പാശേരിയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്. നിലവില്‍ റോഡുമായി ബന്ധപ്പെട്ട് നിരവധി ഹരജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.