Connect with us

Kerala

എംഎം മണിക്ക് കുടപിടിക്കുന്ന പിണറായിക്ക് കൊന്നിട്ടും തീരാത്ത പക: വി ഡി സതീശന്‍

യുഡിഎഫ് നാലു ചുറ്റും കാവല്‍ നിന്ന് കെ കെ രമയെ സംരക്ഷിക്കും

Published

|

Last Updated

തിരുവനന്തപുരം  | മുഖ്യമന്ത്രി പിണറായി വിജയന് കൊന്നിട്ടും തീരാത്ത പകയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . എംഎം മണിക്കു കുടപിടിക്കുകയാണ് പിണറായി വിജയനെന്നും അദ്ദേഹത്തിന്റെ അനുവാദത്തോടെയാണ് മണിയുടെ വിവാദ പ്രസ്താവനകളെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് എം എം മണി അത്തരം പരാമര്‍ശം നടത്തുന്നത്. വിധവയാകുന്നത് വിധിയാണ് എന്ന് സിപിഎം നേതൃത്യം പറയുന്നുണ്ടോ . യുഡിഎഫ് നാലു ചുറ്റും കാവല്‍ നിന്ന് കെ കെ രമയെ സംരക്ഷിക്കും – വി ഡി സതീശന്‍ പറഞ്ഞു

 

നാട്ടിന്‍ പുറങ്ങളില്‍ മര്യാദയ്ക്ക് ജീവിക്കുന്നവരെ ശല്യം ചെയ്യാന്‍ നാട്ടുപ്രമാണികള്‍ ചില ആളുകളെ പറഞ്ഞുവിടും, സാമൂഹിക വിരുദ്ധന്മാരെ പറഞ്ഞുവിട്ട് അവരുടെ ആക്രമിക്കും. അങ്ങനെ ചില നാട്ടുപ്രമാണികള്‍ ചെയ്യും പോലെ പിണറായി വിജയന്റെ അനുവാദത്തോടുകൂടിയാണ് എം എം മണി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു

Latest