Connect with us

ipl 2021

സാമൂഹ്യ മാധ്യമത്തില്‍ ഫോട്ടോ പങ്കുവെച്ചു; ദീപക് ഹൂഡക്ക് ഏതിരെ ബി സി സി ഐ അന്വേഷണം

ടീമിന് പുറത്തുനിന്നുള്ളവര്‍ക്ക് അവസാന ഇലവന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പായി ടീമിനെക്കുറിച്ച് സൂചന നല്‍കുന്നതാണോ ഈ നീക്കം എന്നതിനെക്കുറിച്ചായിരിക്കും അന്വേഷണം

Published

|

Last Updated

ദൂബൈ | ഐ പി എല്ലില്‍ പഞ്ചാബ് കിംഗ്‌സ് താരമായ ദീപക് ഹൂഡക്കെതിരെ ബി സി സി ഐ അഴിമതി വിരുദ്ധ സമിതിയുടെ അന്വേഷണം. രാജസ്ഥാനെതിരായ മത്സരത്തിന് മുമ്പായി ഇന്‍സ്റ്റഗ്രാല്‍ ചിത്രം പങ്കുവെച്ചതാണ് അന്വേഷണ കാരണം. മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുന്നോടിയായി ഹെല്‍മറ്റ് ധരിച്ച് നില്‍ക്കുന്ന ഫോട്ടോ ഹൂഡ പങ്കുവെച്ചിരുന്നു. ഇതാ നമ്മള്‍ തുടങ്ങുകയായി എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്.

ടീമിന് പുറത്തുനിന്നുള്ളവര്‍ക്ക് അവസാന ഇലവന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പായി ടീമിനെക്കുറിച്ച് സൂചന നല്‍കുന്നതാണോ ഈ നീക്കം എന്നതിനെക്കുറിച്ചായിരിക്കും അന്വേഷണം. മത്സര ദിവസമായ ഇന്നലെ ഉച്ച്ക്ക് രണ്ട് മണിയോടെയാണ് ഹൂഡ ചിത്രം പോസ്റ്റ് ചെയ്തത്.

കളിക്കാര്‍ മത്സരത്തിന് മുമ്പും ശേഷവും സമൂഹമാധ്യമങ്ങളില്‍ എങ്ങനെ ഇടപെടണമെന്നതിനെക്കുറിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ടെന്നും ഹൂഡ ഇത് ലംഘിച്ചോ എന്നാണ് അന്വേഷിക്കുകയെന്നും അഴിമതിവിരുദ്ധ സമിതി വ്യക്തമാക്കി.

Latest