Connect with us

National

പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹരജി; ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീകോടതി

ഇത്തരം ഹരജികള്‍ പ്രോത്സാഹിക്കാന്‍ കഴിയില്ലെന്ന് ഹരജിക്കാരനെ സുപ്രീംകോടതി വിമര്‍ശിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഇത്തരം ഹരജികള്‍ പ്രോത്സാഹിക്കാന്‍ കഴിയില്ലെന്ന് ഹരജിക്കാരനെ സുപ്രീംകോടതി വിമര്‍ശിച്ചു. അഭിഭാഷകനായ ജസ്റ്റിസ് സി.ആര്‍. ജയസുകിനാണ് ഹരജി സമര്‍പ്പിച്ചത്. ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്ത ലോക്‌സഭാ സെക്രട്ടേറിയറ്റ് നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ 79-ാം വകുപ്പ് പ്രകാരം രാഷ്ട്രപതിയാണ് രാജ്യത്തെ പ്രഥമ പൗരന്‍. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കാനും നിര്‍ത്തിവെക്കാനും രാഷ്ട്രപതിക്കാണ് അധികാരമെന്നും ഹരജിയില്‍ വ്യക്തമാക്കി. പാര്‍ലമെന്റിലെ എല്ലാ സമ്മേളനങ്ങളും ആരംഭിക്കുന്നത് രാഷ്ട്രപതിയുടെ പ്രസംഗത്തോടെയായതിനാല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവും രാഷ്ട്രപതി നടത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നതും ഉദ്ഘാടനവും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു.

മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുക. കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇരുപതോളം പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കും. പ്രധാനമന്ത്രി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.

 

 

Latest