Connect with us

Kerala

കണ്ണൂര്‍ വി സി പുനര്‍നിയമനത്തിനെതിരായ ഹരജി ഇന്ന് സുപ്രീം കോടതിയില്‍

പുനര്‍നിയമനത്തില്‍ ചട്ടലംഘനം നടന്നുവെന്നാണ് ഹരജിക്കാരുടെ വാദം.

Published

|

Last Updated

ന്യൂഡല്‍ഹി | കണ്ണൂര്‍ സര്‍വകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിനെതിരായ ഹരജി ഇന്ന് സുപ്രിം കോടതിയുടെ പരിഗണനക്കെത്തും. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍, സംസ്ഥാന സര്‍ക്കാര്‍, കണ്ണൂര്‍ സര്‍വകലാശാല, വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ എന്നിവരാണ് എതിര്‍ കക്ഷികള്‍.ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിച്ചത്.പുനര്‍നിയമനത്തില്‍ ചട്ടലംഘനം നടന്നുവെന്നാണ് ഹരജിക്കാരുടെ വാദം.

പുനര്‍നിയമന ഉത്തരവില്‍ ഒപ്പിടാന്‍ ചാന്‍സിലര്‍ ആയ ഗവര്‍ണര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായതായും വാദിഭാഗം ആരോപിക്കുന്നു.

Latest