Connect with us

Kerala

സദ്ഗുണങ്ങള്‍ ഇല്ലാത്തവര്‍ പോലീസ് സേനയില്‍ വേണ്ട: മുഖ്യമന്ത്രി

ചിലരുടെ പ്രവര്‍ത്തികള്‍ പോലീസ് സേനക്ക് അപമാനമുണ്ടാക്കുന്നു

Published

|

Last Updated

തിരുവനന്തപുരം |  ചിലരുടെ പ്രവര്‍ത്തികള്‍ പോലീസ് സേനക്ക് അപമാനമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സദ്ഗുണങ്ങള്‍ ഇല്ലാത്തവര്‍ സേനയില്‍ തുടരേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് ഇങ്ങനെയാകാന്‍ പാടില്ലെന്ന് ജനം ആഗ്രഹിക്കുന്നു. ഒറ്റപ്പെട്ട സംഭവത്തെയും സമൂഹം ഗൗരവത്തോടെ കാണുന്നുണ്ട്.

ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ചില പ്രവര്‍ത്തികള്‍ ഉണ്ടാവുമ്പോള്‍ വിമര്‍ശനമുണ്ടാകും. വിരലില്‍ എണ്ണാവുന്ന സംഭവങ്ങളാണെങ്കിലും അത് അംഗീകരിക്കാന്‍ കഴിയില്ല. ആരുടെയും കഞ്ഞി കുടി മുട്ടിക്കുക സര്‍ക്കാരിന്റെ ലക്ഷ്യമല്ല. പക്ഷെ തെറ്റു ചെയ്യുന്ന ഒരാളെയും സംരക്ഷിക്കേണ്ട കാര്യമില്ല- മുഖ്യമന്ത്രി പറഞ്ഞു. നിര്‍ഭയമായും സത്യസന്ധമായും ജോലി ചെയ്യാന്‍ സാഹചര്യമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരള പൊലീസ് ദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പോലീസ് സേനക്കുള്ള അംഗീകാരം മറ്റ് സേന അംഗങ്ങള്‍ക്കും പ്രചോദനമാകും എന്നതില്‍ സംശയമില്ല. കേരള പോലീസിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനം നേടിയ പദ്ധതികളാണ് ജനമൈത്രി പോലീസിങ്ങും സോഷ്യല്‍ പോലീസ് വിഭാഗവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

 

Latest