Connect with us

Uae

18 വയസിന് മുകളിലുള്ളവര്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ കുത്തിവപ്പ് സ്വീകരിക്കണം

Published

|

Last Updated

അബൂദബി | രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ കുത്തിവപ്പ് സ്വീകരിക്കണമെന്ന് യു എ ഇ ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. രണ്ടാം ഡോസ് കുത്തിവപ്പെടുത്ത് ആറ് മാസം പൂര്‍ത്തിയാക്കിയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭ്യമാണ്. ഇവര്‍ക്ക് തൊട്ടരികിലുള്ള വാക്‌സിനേഷന്‍ സെന്ററുകളില്‍ നിന്ന് കുത്തിവപ്പ് ലഭ്യമാണെന്നും അധികൃതര്‍ പറഞ്ഞു. ബൂസ്റ്റര്‍ ഡോസ്, രോഗബാധ ഒഴിവാക്കുന്നതിനൊപ്പം രോഗബാധിതരില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുക്കുന്നതിനും ഏറെ സഹായകമാണ്. കൊവിഡ് വൈറസ് വകഭേദങ്ങളെ ചെറുക്കുന്നതില്‍ ബൂസ്റ്റര്‍ ഡോസ് ഫലപ്രദമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ രാജ്യത്ത് കൊവിഡ് -19 രോഗബാധ ഉയരുന്നുണ്ടെങ്കിലും ആശുപത്രി ചികിത്സ ആവശ്യമായി വരുന്ന രോഗികളുടെ എണ്ണം വളരെ കുറവാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ യു എ ഇ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക പ്രതിനിധി ഡോ. നൗറ അല്‍ ഖൈത്തി വ്യക്തമാക്കി. നിലവിലെ സാഹചര്യം യു എ ഇയിലെ ആരോഗ്യ മേഖല സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest