Connect with us

Kerala

രോഗികള്‍ കുറഞ്ഞു; പ്രതിദിന കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു

2020 ജനുവരി 30നാണ് സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയത്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ പ്രതിദിന കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു. 2020 ജനുവരി 30നാണ് സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയത്. ഈ വര്‍ഷം ഏപ്രില്‍ അഞ്ചിനാണ് സര്‍ക്കാറിന്റെ കൊവിഡ് ഡാഷ് ബോര്‍ഡില്‍ കൊവിഡ് കണക്ക് അവസാനമായി അപ്‌ഡേറ്റ് ചെയ്തത്.

സംസ്ഥാനത്തു കൊവിഡ് രൂക്ഷമായ നാളുകളില്‍ എല്ലാ ദിവസവും വൈകുന്നേരം ആരോഗ്യവകുപ്പ് രോഗികളുടെ കണക്കുകള്‍ പുറത്തു വിട്ടിരുന്നു. ജില്ല തിരിച്ചുള്ള രോഗികളുടെ കണക്കുകള്‍, പരിശോധിച്ച സാമ്പിളുകള്‍, മരണസംഖ്യ, ചികിത്സയിലുള്ളവരുടെ എണ്ണം, രോഗമുക്തരുടെ എണ്ണം തുടങ്ങിയ വിവരങ്ങളുടെ വിശദാംശങ്ങളായിരുന്നു എല്ലാ ദിവസവും സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നത്. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തിലും കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടിരുന്നു.

Latest