Connect with us

Pathanamthitta

പത്തനംതിട്ട പ്രസ്‌ക്ലബ്: സജിത് പരമേശ്വരന്‍ പ്രസിഡന്റ്; എ. ബിജു സെക്രട്ടറി

സിറാജ് പത്തനം തിട്ട ബ്യൂറോ ചീഫ് എസ് ഷാജഹാൻ ആണ് ട്രഷറർ

Published

|

Last Updated

പത്തനംതിട്ട | കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) ജില്ലാ ഘടകത്തിന്റെയും പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെയും പ്രസിഡന്റായി സജിത് പരമേശ്വരനും (മംഗളം), സെക്രട്ടറിയായി എ. ബിജുവും (ജനയുഗം) തെരഞ്ഞെടുക്കപ്പെട്ടു. സിറാജ് പത്തനം തിട്ട ബ്യൂറോ ചീഫ് എസ് ഷാജഹാൻ ആണ് ട്രഷറർ.

സന്തോഷ് കുന്നുപറമ്പില്‍ (കേരള ഭൂഷണം), ശ്രീദേവി നമ്പ്യാര്‍ (മലയാള മനോരമ) – വൈസ് പ്രസിഡന്റുമാര്‍, എം.ജെ. പ്രസാദ് (എസിവി ന്യൂസ്) – ജോയിന്റ് സെക്രട്ടറി, ജി. വിശാഖന്‍ (മംഗളം), പി.എ. വേണുനാഥ് (ജന്മഭൂമി), മുഹമ്മദ് ഷാഫി (മലയാള മനോരമ), അലീന മരിയ അഗസ്റ്റിന്‍ (മലയാള മനോരമ) – എക്‌സിക്യൂട്ടീവംഗങ്ങള്‍ എന്നിവരെയും തെരഞ്ഞെടുത്തു.

Latest