Connect with us

Kerala

ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് പിശക്, പാര്‍ട്ടിക്ക് വിശദീകരണം നല്‍കി: ബീന ഫിലിപ്പ്

പാര്‍ട്ടിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ബീന ഫിലിപ്പ്.

Published

|

Last Updated

തിരുവനന്തപുരം | ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് പിശകെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്. പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ബീന ഫിലിപ്പ് വ്യക്തമാക്കി. പാര്‍ട്ടി നിലപാടിനോട് യോജിക്കുന്നു. ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനാണ് തിരുവനന്തപുരത്ത് എത്തിയതെന്നും പാര്‍ട്ടി വിളിപ്പിച്ചതല്ലെന്നും അവര്‍ പറഞ്ഞു.

സംഘ്പരിവാര്‍ സംഘടനയായ ബാലഗോകുലത്തിന്റെ മാതൃവന്ദനം പരിപാടിയില്‍ മേയര്‍ പങ്കെടുത്തതും അവിടെ നടത്തിയ പരാമര്‍ശങ്ങളുമാണ് വിവാദമായത്. മേയറുടെ നിലപാട് സി പി എമ്മിന്റെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറി മേയറെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.

 

 

Latest