Connect with us

SCHOOL

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കുന്നതിനെ രക്ഷിതാക്കളും അധ്യാപകരും അനുകൂലിച്ചു: വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ

സ്‌കൂളിലെത്തി പഠിക്കുന്നതിന് പകരമാവില്ല ഓണ്‍ലൈന്‍ ക്ലാസ്സുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ. രക്ഷിതാക്കളും അധ്യാപകരും സ്‌കൂള്‍ തുറക്കുന്നതിന് അനുകൂലമായിരുന്നു.

സ്‌കൂളിലെത്തി പഠിക്കുന്നതിന് പകരമാവില്ല ഓണ്‍ലൈന്‍ ക്ലാസ്സുകള്‍. ഏതെങ്കിലും സ്‌കൂളില്‍ കൊവിഡ് വ്യാപനം ഉണ്ടായാല്‍ സ്‌കൂള്‍ അടക്കാന്‍ 30 മിനിറ്റ് മാത്രം മതിയെന്നും മനീഷ് സിസോദിയ പറഞ്ഞു. ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഇന്ന് സ്‌കൂളുകള്‍ തുറന്നത്.

 

---- facebook comment plugin here -----

Latest