Connect with us

Ongoing News

പിഎസി പരീക്ഷചോദ്യങ്ങള്‍ ചോര്‍ന്നു; ബിജെപി യൂത്ത് വിംഗിന്റെ പ്രതിഷേധം

കമ്മീഷന്‍ അധ്യക്ഷന്‍ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസിന് പുറത്ത് പ്രതിഷേധ മാര്‍ച്ചും പ്രകടനവും നടത്തിയത്.

Published

|

Last Updated

ഹൈദരാബാദ്| തെലങ്കാന സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്റെ ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് റിക്രൂട്ട്മെന്റ് പരീക്ഷ റദ്ദാക്കിയ സംഭവത്തില്‍ ബി.ജെ.പി അനുഭാവികള്‍ ഹൈദരാബാദ് ഓഫീസിന് മുന്നില്‍ വന്‍ പ്രതിഷേധം നടത്തി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഒമ്പത് പേര്‍ അറസ്റ്റിലായി. സംസ്ഥാന എന്‍ജിനീയറിങ് വിഭാഗത്തിലെ 833 തസ്തികകളിലേക്കാണ് പരീക്ഷ നടത്തേണ്ടിയിരുന്നത്.

അറസ്റ്റിലായവരില്‍ അഞ്ച് തെലങ്കാന സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടുന്നു. സെക്ഷന് ഓഫീസറുടെ പാസ് വേഡ് അസിസ്റ്റന്റ് സെക്ഷന് ഓഫീസര്‍ മോഷ്ടിച്ചെന്നാണ് പരാതി. പിന്നീട് ഒരു നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേറ്ററുമായി ചേര്‍ന്ന് ചോദ്യപേപ്പര്‍ പെന്‍ഡ്രൈവിലേക്ക് പകര്‍ത്തി പ്രിന്റ്ഔട്ടുകള്‍ എടുക്കുകയായിരുന്നു. ഒരു ഉദ്യോഗാര്‍ത്ഥി ചോദ്യപേപ്പറിന് 13.5 ലക്ഷം രൂപ നല്‍കിയതായാണ് റിപ്പോര്‍ട്ട്.

അടുത്തിടെ നടത്തിയ മറ്റ് തൊഴില്‍ റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നും കമ്മീഷന്‍ അന്വേഷിക്കുന്നുണ്ട്.

ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവമോര്‍ച്ച നേതാക്കള്‍ കമ്മീഷന്‍ അധ്യക്ഷന്‍ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസിന് പുറത്ത് പ്രതിഷേധ മാര്‍ച്ചും പ്രകടനവും നടത്തിയത്.