Connect with us

markaz knowledge city

ഹിൽസിനായി ഫ്രഷേഴ്‌സ്- കരിയർ ഡേ സംഘടിപ്പിച്ചു

ഉന്നത വിജയം നേടിയവരെ ആദരിച്ചു.

Published

|

Last Updated

നോളജ് സിറ്റി | മർകസ് നോളജ് സിറ്റിയിലെ ഹിൽസിനായി ഫിനിഷിംഗ് സ്കൂളിൽ ഫ്രഷേഴ്‌സ്-  കരിയർ ഡേ ആഘോഷങ്ങൾ സംഘടിപ്പിച്ചു. താസീജ്  ഡേ എന്ന പേരിലാണ് പുതിയ വിദ്യാർഥികളെ വരവേൽക്കാനായി ഫ്രഷേഴ്‌സ് ഡേ സംഘടിപ്പിച്ചത്. കൂടാതെ ഇന്റർനാഷണൽ കരിയർ  ഡേയോടനുബന്ധിച്ച് കരിയർ ഡേ ആഘോഷവും നടത്തി.

ഉന്നത വിജയം നേടിയവരെ ആദരിച്ചു. വിദ്യാർഥികൾ റാഗിംഗ് വിരുദ്ധ പ്രതിജ്ഞയെടുത്തു. മർകസ് നോളജ് സിറ്റി സി ഇ ഒ. ഡോ.അബ്ദുസ്സലാം ഉദ്‌ഘാടനം നിർവഹിച്ചു. സി എ ഒ അഡ്വ. തൻവീർ ഉമർ അധ്യക്ഷനായിരുന്നു. അക്കാദമിക് ഡയറക്ടർ ഡോ. അമീർ ഹസൻ മുഖ്യ പ്രഭാഷണം നടത്തി.

പ്രിൻസിപ്പൽ മുഹമ്മദ് ബശീർ, അക്കാദമിക് ഡയറക്ടർ ഡോ. അബ്ദുർറഹിം, ഹബീബ് കോയ സംസാരിച്ചു. ഹിൽസിനായി അക്കാദമിക് ഡയറക്ടർ അബ്ദുല്ല ഇ പി സ്വാഗതവും അനസ് റഹ്മാൻ നന്ദിയും പറഞ്ഞു.

Latest