Connect with us

Ongoing News

നോടെക് എക്‌സ്‌പോ സംഘടിപ്പിക്കുന്നു

Published

|

Last Updated

ദോഹ | വൈജ്ഞാനിക സാങ്കേതിക സംരംഭങ്ങളെ പരിചയപ്പെടുത്തുന്നതിനും പഠനവിധേയമാക്കുന്നതിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന നോളജ് ആന്‍ഡ് ടെക്‌നോളജി എക്‌സ്‌പോ (Know Tech)യുടെ ഖത്വറിലെ രണ്ടാം എഡിഷന്‍ പ്രഖ്യാപനം നടത്തി. ആധുനിക ശാസ്ത്ര സാങ്കേതിക മേഖലയിലെ നവീനതകളും ടെക്നോളജി, പ്രൊഫഷനല്‍ രംഗത്തെ സാധ്യതകളും പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം നവസങ്കേതങ്ങളെ പരിചയപ്പെടുത്തുന്ന എക്‌സ്‌പോ പവലിയന്‍, സയന്‍സ് എക്‌സിബിഷന്‍, സാങ്കേതിക മേഖലകളില്‍ മികവ് തെളിയിച്ചവരുടെ അനുഭവങ്ങള്‍ വിശദീകരിക്കുന്ന കെ-ടോക്‌സ്, ജോബ് ഫെയര്‍, സാങ്കേതിക വൈജ്ഞാനിക രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങളും പ്രൊജെക്ടുകളും ലോഞ്ച് ചെയ്യാനുള്ള പ്രൊജക്റ്റ് ലോഞ്ചിങ്, കമ്പ്യൂട്ടര്‍, മൊബൈല്‍, ഇന്റര്‍നെറ്റ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെടുത്തുന്ന കോഡിങ് വിശദീകരിക്കുന്ന കോഡിങ് ലാബ്, നോടെക് അവാര്‍ഡ്, മറ്റു മത്സരങ്ങള്‍ തുടങ്ങിയ വിവിധ വിഭവങ്ങളാണ് രണ്ടാം എഡിഷന്‍ നോടെകില്‍ ഉള്‍പ്പെടുന്നത്.

സാങ്കേതിക രംഗത്തെ പ്രതിഭകള്‍ക്ക് മികവ് തെളിയിക്കുന്നതിനുള്ള ദ ബ്രൈന്‍, സയന്‍സ് ക്വിസ്, ദ ലെജന്ററി, ദ ലോറിയെറ്റ്, ടെക് ക്വിസ്, ദ പയനീര്‍, ക്യൂ കാര്‍ഡ്, വ്‌ളോഗ്, സ്പോട്ട് ക്രാഫ്റ്റിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ഡിജിറ്റല്‍ ഫോട്ടോഗ്രാഫി തുടങ്ങിയ പതിനെട്ട് വ്യത്യസ്ത മത്സര ഇനങ്ങളുമുണ്ടാകും. ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ എന്നീ കാറ്റഗറിയിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. പ്രഖ്യാപനം ഷാഫി സഖാഫി മുണ്ടമ്പ്ര നിര്‍വഹിച്ചു .സെന്റട്രല്‍ തല മത്സരങ്ങള്‍ക്ക് ശേഷം ഖത്തര്‍ നാഷനല്‍ നോടെക് മാര്‍ച്ച് 18 വെള്ളിയാഴ്ച്ച സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 66663104, 66198429.

Latest