Uae
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
അല്‍ റെനീന്‍ മെഡിക്കല്‍ സെന്റര്‍ ആണ് രക്തദാന ക്യാമ്പ് സ്‌പോണ്‍സര്‍ ചെയ്തത്

അല്‍ ഐന്‍ | രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) അല്‍ ഐന്‍ സോണ്‍ കമ്മിറ്റി അല്‍ ഐന്‍ സിഹയുമായി സഹകരിച്ച് ആറാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അല്‍ ഐന്‍ റീജിയണല്‍ ബ്ലഡ് ബേങ്കില്‍ ശനിയാഴ്ച ഉച്ചക്ക് 12 മുതല്‍ വൈകുന്നേരം 7 വരെയായിരുന്നു ക്യാമ്പ് നടന്നത്.
അല്‍ഐനിലെ വിവിധ ഭാഗങ്ങളില്‍നിന്നായി നിരവധി പേര്‍ രക്തം നല്‍കാനായി ക്യാമ്പില്‍ എത്തിച്ചേര്‍ന്നു. അല്‍ റെനീന്‍ മെഡിക്കല്‍ സെന്റര്‍ ആണ് ആറാമത് രക്തദാന ക്യാമ്പ് സ്‌പോണ്‍സര്‍ ചെയ്തത്.
മറിയം അല്‍ മര്‍സൂക്കി, ആബിദ് (സി ഇ ഒ അല്‍ റെനീന്‍ മെഡിക്കല്‍ സെന്റര്‍ ) എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. കോഡിനേറ്റര്‍മാരായ അസ്ലം കായത്ത്, മുജീബ് ഇരിങ്ങല്ലൂര്‍,സുബൈര്‍ കുട്ടശേരി, സൈഫുദ്ധീന്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
---- facebook comment plugin here -----