Connect with us

Kerala

പ്രതിപക്ഷ സംഘടനകള്‍ സര്‍ക്കാറിനെ വേട്ടയാടുന്നു; വയനാട്ടില്‍ ഇന്ന് എല്‍ ഡി എഫ് പ്രതിഷേധ റാലി

വൈകിട്ട് മൂന്നിന് നടക്കുന്ന റാലി ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

കല്‍പ്പറ്റ | പ്രതിപക്ഷ സംഘടനകള്‍ സംസ്ഥാന സര്‍ക്കാറിനെ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ ഇന്ന് ഇടത് മുന്നണി ബഹുജന റാലി നടത്തും. കല്‍പ്പറ്റയിലാണ് റാലി നടക്കുക.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ടു കൂടിയാണ് റാലി. വൈകിട്ട് മൂന്നിന് നടക്കുന്ന റാലി ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. റാലിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

 

Latest