Connect with us

Kerala

കിഫ്ബിയില്‍ ഇ ഡിയെ തള്ളി പ്രതിപക്ഷവും

തോമസ് ഐസകിന് നോട്ടീസ് നല്‍കാന്‍ ഇ ഡിക്ക് അധികാരമില്ല: വി ഡി സതീശന്‍

Published

|

Last Updated

കൊച്ചി | കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ധനമന്ത്രി തോമസ് ഐസകിന് ഇ ഡി നോട്ടീസ് കൊടുത്തതില്‍ പ്രസക്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത് തെറ്റായ നടപടിയാണ്. കിഫ്ബിയും മസാല ബോണ്ട് വിഷയവും അന്വേഷിക്കാന്‍ ഇ ഡിക്ക് അധികാരമില്ല. കള്ളപ്പണം വെളുപ്പിക്കലില്‍ മാത്രമാണ് ഇ ഡിക്ക് അന്വേഷണ അധികാരം. മന്ത്രിസഭ എടുത്ത തീരുമാനമാണ് കിഫ്ബി. ഇതില്‍ കള്ളപ്പണമില്ല. കേര ളത്തില്‍ മന്ത്രിസഭ എടുത്ത ഒരു തീരുമാനത്തിന് മേല്‍ അന്വേഷിക്കാന്‍ ഇ ഡിക്കാവില്ല. ഇത്തരം നടപടി ശരിയാണെന്ന് കരുതുന്നില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ സതീശന്‍ പറഞ്ഞു.

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാറിന്റെ പുതിയ ഉത്തരവ് അവ്യക്തത നിറഞ്ഞതാണ്. ഇതുപ്രകാരം ജനവാസ മേഖലയെ ഒഴിവാക്കാനാകില്ല. മന്ത്രിസഭാ യോഗത്തിലെ പഴയ ഉത്തരവ് പിന്‍വലിക്കണം.

യൂത്ത്‌കോണ്‍ഗ്രസ് റാലിയില്‍ ആര്‍ എസ് എസിന്റെ ഗണഗീതം പാടിയിട്ടുണ്ടെങ്കില്‍ പരിശോധിക്കും. ഗണഗീതം കേട്ടാല്‍ തനിക്ക് മനസ്സിലാകില്ലെന്നും സതീശന്‍ പ്രതികരിച്ചു. എ കെ ജി സെന്‍റര്‍ ആക്രമണവുമായി മല്ലപ്പള്ളിയില്‍ നടത്തിയ പ്രതികരണത്തില്‍ ശ്രീമതി ടീച്ചറെ കിടുങ്ങാച്ചിയമ്മ എന്ന സതീശന്‍ വിശേഷിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്   പി കെ ശ്രീമതിക്കെതിരെ താന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയിട്ടില്ല. തന്‍റെ പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശമുണ്ടെങ്കില്‍ പിന്‍വലിച്ച് മാപ്പ് പറയാന്‍ മടിയില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.