Techno
ഓപ്പോ റെനോ 10 പ്രോ പ്ലസ് വിപണിയിലെത്തി
ഓപ്പോ റെനോ 10 പ്രോ പ്ലസ് സ്മാര്‍ട്ട്‌ഫോണിന്റെ 16 ജിബി റാം, 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിന് സിഎന്‍വൈ 3,899 (ഏകദേശം 45,800 രൂപ) പ്രൈസ് ആണ് കമ്പനി നല്‍കിയിരിക്കുന്നത്.

ന്യൂഡല്‍ഹി| ഓപ്പോയുടെ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ സീരീസായ ഓപ്പോ റെനോ 10 സീരീസിലെ ഡിവൈസുകള്‍ ചൈനയില്‍ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഓപ്പോ റെനോ 10, ഓപ്പോ റെനോ 10 പ്രോ, ഓപ്പോ റെനോ 10 പ്രോ പ്ലസ് എന്നിവയാണ് സ്മാര്‍ട്ട്‌ഫോണുകള്‍. സീരീസിലെ ഏറ്റവും ഹൈ എന്‍ഡ് മോഡലാണ് ഓപ്പോ റെനോ 10 പ്രോ പ്ലസ്.
ഓപ്പോ റെനോ 9 പ്രോ പ്ലസ് സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ഗാമിയാണ് ഓപ്പോ റെനോ 10 പ്രോ പ്ലസ്. സ്നാപ്പ്ഡ്രാഗണ്‍ 8 സീരീസ് ചിപ്പ്‌സെറ്റ്, ഉയര്‍ന്ന സ്‌ക്രീന്‍ റിഫ്രഷ് റേറ്റുള്ള ഒഎല്‍ഇഡി ഡിസ്പ്ലെ, ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പ്, സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള ഹൈ കപ്പാസിറ്റി ബാറ്ററി, മികച്ച സോഫ്റ്റ്വെയര്‍ സപ്പോര്‍ട്ട് എന്നിവയെല്ലാം റെനോ 10 പ്രോ പ്ലസ് സ്മാര്‍ട്ട്‌ഫോണിന്റെ ഫീച്ചറുകളാണ്.
ഓപ്പോ റെനോ 10 പ്രോ പ്ലസ് സ്മാര്‍ട്ട്‌ഫോണിന്റെ 16 ജിബി റാം, 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിന് സിഎന്‍വൈ 3,899 (ഏകദേശം 45,800 രൂപ) പ്രൈസ് ആണ് കമ്പനി നല്‍കിയിരിക്കുന്നത്. 16 ജിബി റാം, 512 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിലും ഓപ്പോ റെനോ 10 പ്രോ പ്ലസ് സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകുന്നുണ്ട്.
ഇത് ചൈനയില്‍ സിഎന്‍വൈ 4,299 (ഏകദേശം 50,450 രൂപ) പ്രൈസില്‍ ലഭിക്കും. ബ്രില്യന്റ് ഗോള്‍ഡ്, ട്വിലൈറ്റ് പര്‍പ്പിള്‍, മൂണ്‍ സീ ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഓപ്പോ റെനോ 10 പ്രോ പ്ലസ് സ്മാര്‍ട്ട്‌ഫോണ്‍ ചൈനയില്‍ ലഭ്യമാകും. ഈ സ്മാര്‍ട്ട്‌ഫോണ്‍ മറ്റ് രാജ്യങ്ങളില്‍ ലഭ്യമാകുമോയെന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല.