Connect with us

oppo

50 മെഗാപിക്‌സല്‍ ക്യാമറയുമായി ഓപ്പോ റെനോ 8 സീരീസ് വിപണിയില്‍

കറുപ്പ്, പച്ച, ഗ്രേ നിറങ്ങളില്‍ ലഭ്യമാണ്.

Published

|

Last Updated

മൂന്ന് വകഭേദങ്ങളിലായി ഓപ്പോ റെനോ 8 സീരീസ് ചൈനയില്‍ പുറത്തിറക്കി. റെനോ 8, റെനോ 8 പ്രോ, റെനോ 8 പ്രോ പ്ലസ് എന്നിങ്ങനെയാണ് വകഭേദങ്ങള്‍. മൂന്ന് മോഡലുകളിലും സമാന ഡിസൈനും 50 മെഗാപിക്‌സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറയുമുണ്ടാകും.

റെനോ 8ന് മീഡിയാടെക് ഡൈമന്‍സിറ്റി 1300 എസ്ഒസിയും പ്രോയില്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 1 എസ്ഒസിയും പ്രോ പ്ലസില്‍ മീഡിയാടെക് ഡൈമന്‍സിറ്റി 8100 മാക്‌സ് ചിപ്‌സെറ്റുമാണുള്ളത്. 8ജിബി + 128 ജിബി സ്റ്റോറേജുള്ള റെനോ 8ന്റെ വില 2,499 ചൈനീസ് യുവാന്‍ (ഏകദേശം 29,000 രൂപ) ആണ്. 8ജിബി + 256ജിബി സ്‌റ്റോറേജ് മോഡലിന് 2,699 യുവാനും (ഏകദേശം 31,400 രൂപ) 12ജിബി+ 256ജിബി മോഡലിന് 2,999 യുവാനും (ഏകദേശം 34,900 രൂപ) ആകും.

ഓപ്പോ റെനോ 8 പ്രോയുടെ ബേസ് മോഡലിന് (8ജിബി+128ജിബി) 2,999 യുവാനും 8ജിബി+256ജിബി മോഡലിന് 3,199 യുവാനും (ഏകദേശം 37,200 രൂപ) 128ജിബി + 256ജിബിക്ക് 3,499 യുവാനും (40,700 രൂപ) ആണ് വില. റെനോ 8 പ്രോ+ന്റെ ബേസ് മോഡലിന് (8ജിബി+256ജിബി) 3,699 യുവാനും (ഏകദേശം 43,000 രൂപ) 12ജിബി+256ജിബി മോഡലിന് 3,999 യുവാനും (ഏകദേശം 46,500 രൂപ) വിലയാകും.

കറുപ്പ്, പച്ച, ഗ്രേ നിറങ്ങളില്‍ ലഭ്യമാണ്. 4,500 എം എ എച്ച് ബാറ്ററി കരുത്തുണ്ട്. 80 വാട്ട് സൂപ്പര്‍ ഫ്ലാഷ് ചാര്‍ജ് അതിവേഗ ചാര്‍ജിംഗ് സൗകര്യമുണ്ട്.

Latest