Connect with us

National

വാട്സ്ആപ്പിൽ എത്തിയ സന്ദേശം തുറന്നു; അധ്യാപികയ്ക്ക് 21 ലക്ഷം രൂപ നഷ്ടമായി

അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായി സന്ദേശങ്ങൾ ലഭിച്ച അധ്യാപിക ബാങ്ക് അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.

Published

|

Last Updated

അന്നമയ്യ (ആന്ധ്രപ്രദേശ്) | അജ്ഞാത നമ്പറിൽ നിന്ന് വന്ന വാട്സ് ആപ്പ് സന്ദേശം തുറന്ന വിരമിച്ച അധ്യാപികയ്ക്ക് 21 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ വിരമിച്ച അധ്യാപിക വരലക്ഷ്മിയാണ് സെെബർ തട്ടിപ്പിന് ഇരയായത്.

അജ്ഞാത നമ്പറിൽ നിന്ന് അധ്യാപികയ്ക്ക് വാടസ്ആപ്പ് വഴി സന്ദേശമെത്തുകയായിരുന്നു. ഇത് തുറന്ന അവർ സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടമായതെന്ന് പോലീസ് അറിയിച്ചു. അധ്യാപിക പല തവണ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ 20,000, 40,000, 80,000 എന്നിങ്ങനെ പണം അക്കൗണ്ടിൽ നിന്ന് പിൻവലിക്കപ്പെടുകയായിരുന്നു. 21 ലക്ഷം രൂപയാണ് മൊത്തം നഷ്ടമായത്.

അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായി സന്ദേശങ്ങൾ ലഭിച്ച അധ്യാപിക ബാങ്ക് അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. വരലക്ഷ്മിയുടെ അക്കൗണ്ട് സെെബർ കുറ്റവാളികൾ ഹാക്ക് ചെയ്യുകയായിരുന്നു.

വരലക്ഷ്മി സൈബർ ക്രൈം പോലീസിൽ പരാതി നൽകി.

Latest