Connect with us

National

ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു

ഇവര്‍ ദക്ഷിണാഫ്രിക്കന്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. കര്‍ണാടകയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 66 വയസും 46 വയസും പ്രായമുള്ള രണ്ട് പുരുഷന്‍മാരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇവര്‍ ദക്ഷിണാഫ്രിക്കന്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ .ഇവരുമായി സമ്പര്‍ക്കത്തില്‍ വ്ന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പത്ത് കേസുകളുടെ പരിശോധന ഫലം ഇനിയും വരാനുണ്ട്

രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ കൂട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.

കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ നേരത്തെ 23 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചിരുന്നു. ലോകാരോഗ്യ സംഘടന ഈ രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരുന്നു. ഈ പട്ടികയിലേക്ക് ഇപ്പോള്‍ ഇന്ത്യയും കടന്നു വന്നിരിക്കുകയാണ്.

ഡബ്ല്യുഎച്ച്ഒ സ്ഥിരീകരിച്ച രാജ്യങ്ങളും അവിടങ്ങളിലെ ഒമിക്രോണ്‍ കേസുകളും:1. ദക്ഷിണാഫ്രിക്ക(77 കേസുകള്‍)2. ബ്രിട്ടന്‍(22)3. ബോട്സ്വാന(19)ഞലമറ അഹീെഅമേരിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു4. നെതര്‍ലന്‍ഡ്സ്(16)5. പോര്‍ച്ചുഗല്‍(13)6. ഇറ്റലി(ഒന്‍പത്)7. ജര്‍മനി(ഒന്‍പത്)8. ആസ്ട്രേലിയ(ഏഴ്)9. കാനഡ(ആറ്)10. ദക്ഷിണ കൊറിയ(അഞ്ച്)11. ഹോങ്കോങ്(നാല്)12. ഇസ്രായേല്‍(നാല്)13. ഡെന്മാര്‍ക്ക്(നാല്)14. സ്വീഡന്‍(മൂന്ന്)15. ബ്രസീല്‍(മൂന്ന്)16. നൈജീരിയ(മൂന്ന്)17. സ്പെയിന്‍(രണ്ട്)18. നോര്‍വേ(രണ്ട്)19. ജപ്പാന്‍(രണ്ട്)20. ആസ്ട്രിയ(ഒന്ന്)21. ബെല്‍ജിയം(ഒന്ന്)22. ഫ്രാന്‍സ്(ഒന്ന്)23. ചെക്ക് റിപബ്ലിക്(ഒന്ന്)

 

 

Latest