Connect with us

Pv anwar

ചീങ്കണ്ണിപ്പാലിയിലെ റോപ് വേ പൊളിച്ചുനീക്കാൻ നോട്ടീസ്

അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാൻ ജസ്റ്റിസ് പി എസ് ഗോപിനാഥന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് നടപടി

Published

|

Last Updated

അരീക്കോട് | റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവിൽ കക്കാടുംപൊയിൽ ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണക്ക് കുറുകെ നിയമ വിരുദ്ധമായി കെട്ടിയ റോപ് വേ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി. പി വി അൻവർ എം എൽ എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിയാണ് റസ്റ്റോറന്റ്.

അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാൻ ജസ്റ്റിസ് പി എസ് ഗോപിനാഥന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് നടപടി. കോഴിക്കോട് തിരുവണ്ണൂർ കോട്ടൺമിൽ റോഡ് ഹഫ്സമഹൽ സി കെ അബ്ദുൽ ലത്വീഫിനോട് റോപ് വേ പൊളിച്ചുനീക്കണമെന്നും അല്ലെങ്കിൽ പഞ്ചായത്ത് പൊളിച്ച് നീക്കി അതിന് ചിലവാകുന്ന തുക ഈടാക്കുമെന്നും കാണിച്ചാണ് സെക്രട്ടറി ഇ ആർ ഓമന അമ്മാളു നോട്ടീസ് നൽകിയത്.

ഓംബുഡ്സ്മാൻ ഉത്തരവ് സംബന്ധിച്ച് പഞ്ചാത്ത് ബോർഡ് യോഗം ചർച്ച ചെയ്യുകയും നടപടിയെടുക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. നിലമ്പൂർ സ്വദേശി എം പി വിനോദിന്റെ പരാതിയിലാണ് റോപ് വേ അടക്കമുള്ള അനധികൃത നിർമാണങ്ങൾ പൊളിക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടത്. ചീങ്കണ്ണിപ്പാലിയിൽ വനത്തിലേക്കൊഴുകുന്ന കാട്ടരുവിക്ക് കുറുകെ പി വി അൻവർ കെട്ടിയ തടയണ പൊളിച്ചുനീക്കാൻ മലപ്പുറം കലക്ടർ ഉത്തരവിട്ടിരുന്നു.

Latest