Connect with us

Kerala

കാലിയാക്കിയിട്ടില്ല; ഇടത് സര്‍ക്കാര്‍ പടിയിറങ്ങത് ഖജനാവില്‍ 5,429 കോടി ബാക്കി വെച്ചെന്ന് വിവരാവകാശ രേഖ

സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കാനിരിക്കെയാണ് ഖജനാവിലെ പണത്തിന്റെ കണക്ക് പുറത്തുവന്നിരിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം |  എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ നിന്നും പടിയിറങ്ങിയത് ഖജനാവില്‍ 5,429 കോടി രൂപ ബാക്കിവെച്ചെന്ന് വിവരാവകാശ രേഖ. ഈ മാസം ഒന്ന് വരെയുള്ള കണക്കാണിത്. ധനവകുപ്പിന്റെ വിവരാവകാശ മറുപടിയിലാണ് ഈ വിവരമുള്ളത്.സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കാനിരിക്കെയാണ് ഖജനാവിലെ പണത്തിന്റെ കണക്ക് പുറത്തുവന്നിരിക്കുന്നത്

 

കേരളം പാപ്പരായ സംസ്ഥാനമാണെന്നും പൂര്‍ണമായി തകര്‍ന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്നുമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ആരോപിച്ചിരുന്നു. ആന്റണിയുടെ പരാമര്‍ശത്തിന് പിന്നാലെ ഖജനാവ് കാലിയല്ലെന്നും 6000 കോടി രൂപ ബാക്കിവെച്ചാണ് ഇറങ്ങിയതെന്നും കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചിരുന്നു. പൂച്ച പെറ്റുകിടന്നെന്ന് ആക്ഷേപിച്ച ഖജനാവില്‍ പണമുള്ളത് കൊണ്ടാണ് ഗ്യാരണ്ടികള്‍ നടപ്പാക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനിടെയാണ് വിവരാവകാശ രേഖ കൂടി പുറത്തുവന്നത്

 

Latest