Connect with us

congress president election

ശത്രുക്കൾ തമ്മിലുള്ള കിടമത്സരമല്ല; സഹപ്രവർത്തകരുടെ സൗഹൃദ മത്സരമെന്ന് ദിഗ്‌വിജയിയുടെ സ്ഥാനാർഥിത്വത്തിൽ തരൂർ

അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തെ സ്വാഗതം ചെയ്യുന്നുവെന്നും തരൂർ പ്രതികരിച്ചു.

Published

|

Last Updated

ന്യൂഡൽഹി | കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ദിഗ്‌വിജയ് സിംഗ് മറ്റൊരു സ്ഥാനാർഥി ശശി തരൂരിനെ ഡൽഹിയിലെ വസതിയിലെത്തി കണ്ടു. ദിഗ്‌വിജയ് സിംഗിന്റെ സന്ദർശനം വളരെ സന്തോഷദായകമായിരുന്നുവെന്നും കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തെ സ്വാഗതം ചെയ്യുന്നുവെന്നും തരൂർ പ്രതികരിച്ചു.

ഞങ്ങളുടെത് ശത്രുക്കൾ തമ്മിലുള്ള കിടമത്സരമല്ലെന്നും സഹപ്രവർത്തകരുടെ സൗഹൃദ മത്സരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഞങ്ങൾ അംഗീകരിച്ച വസ്തുതയാണ്. ആര് വിജയിച്ചാലും അതിൽ കോൺഗ്രസ് പാർട്ടി ആത്യന്തികമായി വിജയിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും തരൂർ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

Latest