Kerala
'കൈയേറ്റം ചെയ്തു, ഭീഷണിപ്പെടുത്തി'; ടിനി ടോമിനെതിരെ പരാതിയുമായി നീന കുറുപ്പും രംഗത്ത്
അമ്മ ജനറല്‍ സെക്രട്ടറിക്കും പ്രസിഡന്റിനും നടി പരാതി നല്‍കിയിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ടിനി മറ്റ് പലരോടും ഇങ്ങനെ പെരുമാറിയിട്ടുണ്ടെന്നും നടപടി വേണമെന്നുമാണ് ആവശ്യം.
കൊച്ചി | ടിനി ടോമിനെതിരെ പരാതിയുമായി നീന കുറുപ്പും രംഗത്ത്. താരസംഘടനയായ ‘അമ്മ’യുടെ കുടുംബമേളക്കിടെ ടിനി ടോം തന്നെ കൈയേറ്റം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നും തെറി പറഞ്ഞുവെന്നുമാണ് നീന കുറുപ്പിന്റെ ആരോപണം. അമ്മ ജനറല്‍ സെക്രട്ടറിക്കും പ്രസിഡന്റിനും നടി പരാതി നല്‍കിയിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ടിനി മറ്റ് പലരോടും ഇങ്ങനെ പെരുമാറിയിട്ടുണ്ടെന്നും നടപടി വേണമെന്നുമാണ് ആവശ്യം.
നടി അന്‍സിബക്കു പിന്നാലെയാണ് നീന കുറുപ്പും പരാതിയുമായി രംഗത്തെത്തിയത്. ഇതോടെ ‘അമ്മ’യില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്.
അതിനിടെ, അന്‍സിബയുടെ പരാതി കേള്‍ക്കാന്‍ ‘അമ്മ’ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. അന്‍സിബയോട് സംഘടനയുടെ ഓഫീസില്‍ നിര്‍ദേശിച്ചു.







