Techno
നിക്കോണ്‍ ഇസെഡ്8 മിറര്‍ലെസ് കാമറ ഇന്ത്യയിലെത്തി
3,43,995 രൂപയാണ് നിക്കോണ്‍ ഇസെഡ്8 കാമറ ബോഡിയ്ക്ക് കമ്പനി നല്‍കിയിരിക്കുന്നത്.

ന്യൂഡല്‍ഹി| നിക്കോണ്‍ തങ്ങളുടെ ഏറ്റവും പുതിയ ഡിഎസ്എല്‍ആര്‍ മിറര്‍ലെസ് കാമറ നിക്കോണ്‍ ഇസെഡ്8 ഇന്ത്യയില്‍ അവതരിപ്പിച്ചു. 45.7 എംപിയുടെ ഫുള്‍ ഫ്രെയിം സെന്‍സറും എക്‌സ്പീഡ് 7 ഇമേജ് പ്രോസസറുമാണ് കാമറയില്‍ നല്‍കിയിരിക്കുന്നത്. സെക്കന്‍ഡില്‍ 120 ഫ്രെയിമുകള്‍ വരെയാണ് ഷൂട്ട് ചെയ്യാന്‍ സാധിക്കുന്നത്. സെക്കന്‍ഡില്‍ 30 ഫ്രെയിമുകള്‍ എന്ന കണക്കില്‍ 8കെ വീഡിയോ റെക്കോര്‍ഡ് ചെയ്യാനും കാമറയ്ക്ക് കഴിയും.
ലാന്‍ഡ്സ്‌കേപ്‌സ്, പോര്‍ട്രെയ്റ്റ്, സ്പോര്‍ട്സ്, വൈല്‍ഡ്‌ലൈഫ് എന്നിവ ഷൂട്ട് ചെയ്യാന്‍ അനുയോജ്യമായ വിധത്തിലാണ് കാമറ സജ്ജീകരിച്ചിരിക്കുന്നത്.
3,43,995 രൂപയാണ് നിക്കോണ്‍ ഇസെഡ്8 കാമറ ബോഡിയ്ക്ക് കമ്പനി നല്‍കിയിരിക്കുന്നത്. ഇന്നലെ മുതല്‍ രാജ്യത്തുടനീളമുള്ള നിക്കോണ്‍ ഔട്ട്ലെറ്റുകളില്‍ നിക്കോണ്‍ ഇസെഡ്8 ലഭ്യമായി തുടങ്ങിയിട്ടുണ്ട്. പ്രോഗ്രേഡ് ഡിജിറ്റലിന്റെ 128 ജിബി സിഎഫ്എക്‌സ്പ്രസ് കാര്‍ഡും റീചാര്‍ജ് ചെയ്യുന്ന അഡീഷണല്‍ ലി-അയോണ്‍ ബാറ്ററിയും കാമറയ്ക്ക് ഒപ്പം സൗജന്യമായി ലഭിക്കും. ഇത് ലിമിറ്റഡ് ടൈം ഓഫറാണ്.