Connect with us

ICF

ഐ സി എഫ് സെൻട്രൽ പ്രൊവിൻസിന് പുതിയ നേതൃത്വം

സെൻട്രൽ പ്രൊവിൻസിൻ്റെ പരിധിയിലുള്ള റിയാദ്, അൽ ഖസീം, അൽ ഖർജ്, ദവാദ്മി, മജ്മഅ എന്നീ അഞ്ച് സെൻട്രൽ കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു

Published

|

Last Updated

റിയാദ് | ‘ഐ സി എഫ് പ്രവാസത്തിൻ്റെ അഭയം’ എന്ന ശീർഷകത്തിൽ യൂനിറ്റ് തലം മുതൽ നടന്ന് വന്ന മെമ്പർഷിപ്പ് ക്യാമ്പയിന് സെൻട്രൽ പ്രൊവിൻസ് തല കൗൺസിലോടെ സമാപനമായി. ഐ സി എഫ് ഗൾഫ് കൗൺസിൽ സർവീസ് സെക്രട്ടറി മുജീബ് എ ആർ നഗർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രൊവിൻസ് പ്രസിഡൻ്റ് അബ്ദുൽ നാസർ അഹ്സനി അധ്യക്ഷത വഹിച്ചു.

സെൻട്രൽ പ്രൊവിൻസിൻ്റെ പരിധിയിലുള്ള റിയാദ്, അൽ ഖസീം, അൽ ഖർജ്, ദവാദ്മി, മജ്മഅ എന്നീ അഞ്ച് സെൻട്രൽ കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത കൗൺസിലിൽ വിവിധ ക്യാബിനറ്റുകളുടെ റിപ്പോർട്ടുകൾ ഫൈസൽ മമ്പാട് (ജനറൽ & സംഘടന), ഹുസൈൻ അലി (ഫൈനാൻസ് & പബ്ലിക്കേഷൻ), മുജീബ് കാലടി ( അഡ്മിൻ പി ആർ & സർവീസ് ), സാദിഖ് സഖാഫി (ദഅവ), അബ്ദുൽ ഷുക്കൂർ മടക്കര ( ക്ഷേമകാര്യം), സെയ്നുദ്ദീൻ കുനിയിൽ (വിദ്യാഭ്യാസം) എന്നിവർ അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസറായ ഐ സി എഫ് സഊദി നാഷണൽ സംഘടനാ പ്രസിഡൻ്റ്  നിസാർ കാട്ടിൽ, കോട്ടൂക്കര മുഹിയിദ്ദീൻ സഅദി എന്നിവർ വാർഷിക കൗൺസിൽ നടപടികളും പുനഃസംഘടനയും നിയന്ത്രിച്ചു.പുതിയ സാരഥികളായി അബ്ദുൽ നാസർ അഹ്സനി (പ്രസിഡൻ്റ്), ലുഖ്മാൻ പാഴൂർ (ജനറൽ സെക്രട്ടറി), ഹുസൈൻ അലി കടലുണ്ടി (ഫൈനാൻസ് സെക്രട്ടറി), യൂസുഫ് സഖാഫി (പ്രസിഡൻ്റ് – സംഘടന), അഷ്റഫ് ഓച്ചിറ (സെക്രട്ടറി – സംഘടന), സ്വാദിഖ് സഖാഫി (പ്രസിഡൻ്റ് – ദഅവ), മുജീബ് കാലടി (സെക്രട്ടറി – ദഅവ), അബ്ദുസ്സലാം പാമ്പുരിത്തി (പ്രസിഡൻ്റ് – അഡ്മിൻ & പി ആർ ) ശിഹാബ് സ്വവാമ (സെക്രട്ടറി അഡ്മിൻ & പി ആർ), ഏനിക്കുട്ടി ഹാജി (പ്രസിഡൻ്റ് വെൽഫെയർ), സെയ്നുദ്ദീൻ കുനിയിൽ (സെക്രട്ടറി – വെൽഫെയർ), അസ്‌ലം കണ്ണൂർ (പ്രസിഡൻ്റ് – മീഡിയ & പബ്ലിക്കേഷൻ), അബ്ദുൽ ഷുക്കൂർ മടക്കര (സെക്രട്ടറി – മീഡിയ & പബ്ലിക്കേഷൻ), മുഹിയിദ്ദീൻ ഒതുക്കുങ്ങൽ (പ്രസിഡൻ്റ് – എഡ്യൂക്കേഷൻ), അബ്ദുൽ ഖാദർ ബാഖവി (സെക്രട്ടറി – എഡ്യൂക്കേഷൻ), മുനീർ കൊടുങ്ങല്ലൂർ – (എമിനെൻസ് ഡയറക്ടർ), സ്വാലിഹ് മാട്ടൂൽ (ഐ ടി കോഡിനേറ്റർ), ജഅഫർ പുത്തൂർ – (സ്വഫ് വാ കോഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. ചടങ്ങിൽ കോട്ടൂക്കര മുഹിയിദ്ദീൻ സഅദി, നിസാർ കാട്ടിൽ, ലുഖ്മാൻ പാഴൂർ, ഫൈസൽ മമ്പാട് സംസാരിച്ചു.