Connect with us

saudi arabia

ബ്രസീലില്‍ സഊദി അറേബ്യക്ക് പുതിയ എംബസി കെട്ടിടം

സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല രാജകുമാരന്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു

Published

|

Last Updated

ബ്രസല്‍സ് | ബ്രസീലില്‍ സഊദി അറേബ്യക്ക് പുതിയ എംബസി കെട്ടിടം. പുതിയ സ്ഥാനപതി കാര്യാലയത്തിന്റെ ഉത്ഘാടനം സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല രാജകുമാരന്‍ നിര്‍വ്വഹിച്ചു.

ഉദ്ഘാടന വേളയില്‍ ബ്രസീലിലെ സഊദി സ്ഥാനപതി അലി ബിന്‍ അബ്ദുല്ല ബഹിതം, വിദേശകാര്യ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ ദാവൂദ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് എംബസിയിലെ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി. ബ്രസീലുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും സഊദി പൗരന്മാരുടെ സംരക്ഷണത്തിനും അവര്‍ ചെയ്യുന്ന നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രി പ്രത്യേകം നന്ദി അറിയിച്ചു.