Connect with us

International

ആസ്‌ത്രേലിയയില്‍ നിന്ന് മിനി ഹബിള്‍ ടെലസ്‌കോപ് വിക്ഷേപിച്ച് നാസ

മഴയും കാറ്റും കാരണം വിക്ഷേപണം വൈകിയിരുന്നു.

Published

|

Last Updated

മെല്‍ബണ്‍ | മിനി ഹബ്ള്‍ ടെലസ്‌കോപുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ ആസ്‌ത്രേലിയയില്‍ നിന്ന് വിക്ഷേപിച്ച് നാസ. ആര്‍നെം സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. മൊത്തം മൂന്ന് വിക്ഷേപണങ്ങളാണ് നടത്തിയത്.

കമ്പനിയെ മാത്രമല്ല ആസ്‌ത്രേലിയയെ സംബന്ധിച്ചും ഇത് ചരിത്രമാണെന്ന് ഇക്വട്ടേറിയല്‍ ലോഞ്ച് ആസ്‌ത്രേലിയ സി ഇ ഒ മൈക്കല്‍ യോനെസ് പറഞ്ഞു. മഴയും കാറ്റും കാരണം വിക്ഷേപണം വൈകിയിരുന്നു. ആല്‍ഫ സെഞ്ച്വേറി എ, ബി സംവിധാനങ്ങളില്‍ നിന്ന് പ്രസരിക്കുന്ന എക്‌സ് റേയെ സംബന്ധിച്ച് പഠിക്കാനാണ് വിക്ഷേപണം.

പരമചന്ദ്രായനത്തില്‍ എത്തിയ ശേഷം നക്ഷത്രസമൂഹങ്ങളിലെ വിവരങ്ങള്‍ പേടകം പിടിച്ചെടുക്കും. വിദൂര സംവിധാനങ്ങളിലെ അപൂര്‍വ ചിത്രങ്ങളും വിവരങ്ങളും ലഭിക്കുമെന്ന് നാസ അറിയിച്ചു. വടക്കന്‍ ആസ്‌ത്രേലിയയിലെ ഡാര്‍വിനില്‍ നിന്ന് 28 മണിക്കൂര്‍ ഡ്രൈവ് ചെയ്ത് വേണം വിക്ഷേപണ കേന്ദ്രത്തിലെത്താന്‍.

Latest