Connect with us

Kerala

മുസ്ലിം ലീഗ് ഭാരവാഹി യോഗം ഇന്ന്; സുധാകരന്റെ ആര്‍ എസ് എസ് അനുകൂല പ്രസ്താവന ചര്‍ച്ചയാകും

സുധാകരന്റെ വിവാദ പ്രസ്താവനകള്‍ക്കെതിരെ ലീഗ് നേതാക്കള്‍ ശക്തമായി രംഗത്തെത്തിയിരുന്നു.

Published

|

Last Updated

മലപ്പുറം | കെ സുധാകരന്‍ തുടര്‍ച്ചയായി നടത്തുന്ന ആര്‍ എസ് എസ് അനുകൂല പ്രസ്താവന ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ്. ഇന്ന് മലപ്പുറത്ത് സംസ്ഥാന ഭാരവാഹി യോഗം ചേരുന്നുണ്ട്. യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. സുധാകരന്റെ വിവാദ പ്രസ്താവനകള്‍ക്കെതിരെ ലീഗ് നേതാക്കള്‍ ശക്തമായി രംഗത്തെത്തിയിരുന്നു. എം കെ മുനീര്‍, പി എം എ സലാം അടക്കമുള്ള ലീഗ് നേതാക്കള്‍ പരസ്യമായാണ് അതൃപ്തി പ്രകടിപ്പിച്ചത്.

ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടക്കുന്നതിനിടെ കെ പി സി സി അധ്യക്ഷന്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് പാര്‍ട്ടി ആശങ്കപ്പെടുന്നത്. പാര്‍ട്ടി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ വിലയിരുത്തലാണ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേരുന്ന സംസ്ഥാന ഭാരവാഹി യോഗത്തിലെ പ്രധാന അജണ്ട.

 

 

 

Latest