Connect with us

ipl 2021

കൊല്‍ക്കത്തക്ക് മുംബൈയുടെ 156 റണ്‍സ് വിജയ ലക്ഷ്യം

ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് അവസാനം വരെ തുടരാനായില്ല

Published

|

Last Updated

അബൂദബി | ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് അവസാനം വരെ തുടരാനായില്ല. സീസണിലെ മുപ്പത്തിനാലാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുംബൈ 156 റണ്‍സ് വിജയ ലക്ഷ്യമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.

മുംബൈക്ക് വേണ്ടി ക്വിന്റണ്‍ ഡി കോക്ക് അര്‍ധ സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മികച്ച പിന്തുണ നല്‍കിയെങ്കിലും സൂര്യകുമാര്‍ യാദവും, ഇഷാന്‍ കിഷനും ക്രുനാല്‍ പാണ്ഡ്യയും കൈറോണ്‍ പൊള്ളാര്‍ഡും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 30 പന്തില്‍ 33 റണ്‍സായിരുന്നു രോഹിത്തിന്റെ നേട്ടം. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്-ഡീകോക്ക് സഖ്യം 9.2 ഓവറില്‍ 78 റണ്‍സടിച്ചു.

കൊല്‍ക്കത്തക്കായി ലോക്കി ഫെര്‍ഗൂസനും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതം വീഴ്തി. സുനില്‍ നരെയ്ന്‍ ഒരു വിക്കറ്റും കൊല്‍ക്കത്തക്കായി നേടി.