National
മുംബൈ ഇന്ത്യന്‍സ് പുറത്ത്; ഫൈനലില്‍ ഗുജറാത്ത് ചൈന്നൈ പോരാട്ടം
മുംബൈ ഇന്ത്യന്‍സിനെ 62 റണ്‍സിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ്

അഹമ്മദാബാദ് | ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ 62 റണ്‍സിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഗുജറാത്ത് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. 234 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 18.2 ഓവറില്‍ 171 റണ്‍സിന് ഓള്‍ഔട്ടായി.
2.1 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മോഹിത് ശര്‍മയാണ് മുംബൈയുടെ പരാജയത്തിന് വഴിയൊരുക്കിയത്. .234 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ കണ്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഇഷാന്‍ കിഷന് പകരം ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ നെഹാല്‍ വധേരയെ (4) ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് ഷമി മടക്കി. പിന്നാലെ മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (8) മടങ്ങി. 14 പന്തില്‍ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 43 റണ്‍സെടുത്ത തിലകിനെ ആറാം ഓവറിലെ അവസാന പന്തില്‍ റാഷിദ് ഖാനും പുറത്താക്കി.
നാലാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവ് – കാമറൂണ്‍ ഗ്രീന്‍ സഖ്യം 52 റണ്‍സുമായി മുംബൈയുടെ തിരിച്ചുവരവരിന് ശ്രമിച്ചെങ്കിലും 12-ാം ഓവറില്‍ 20 പന്തില്‍ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 30 റണ്‍സെടുത്ത ഗ്രീനിനെ ജോഷ്വാ ലിറ്റില്‍ സഖ്യവും മടക്കി. ഓവറിലെ അഞ്ചാം പന്തില്‍ വിഷ്ണു വിനോദിനെയും (5) മോഹിത് മടക്കി. ടിം ഡേവിഡിനെ (2) റാഷിദ് ഖാനും പുറത്താക്കിയതോടെ മുംബൈയുടെ പതനം പൂര്‍ണമായി