Connect with us

Kozhikode

മുഹര്‍റം ആത്മീയ സംഗമം നാളെ മര്‍കസില്‍

ഖുതുബുസ്സമാന്‍ സയ്യിദ് അലവി മമ്പുറം തങ്ങളുടെ 184ാ മത് ആണ്ടുനേര്‍ച്ചയും അഹ്ദലിയ്യയുടെ ഭാഗമായി സംഘടിപ്പിക്കും.

Published

|

Last Updated

കുന്ദമംഗലം | ഹിജ്‌റ കലണ്ടറിലെ പ്രഥമ മാസമായ മുഹര്‍റത്തിന്റെ ചരിത്ര പ്രാധാന്യവും സവിശേഷതയും പ്രമേയമായ അഹ്ദലിയ്യ ആത്മീയ സംഗമം നാളെ മര്‍കസില്‍ നടക്കും. ഖുതുബുസ്സമാന്‍ സയ്യിദ് അലവി മമ്പുറം തങ്ങളുടെ 184ാ മത് ആണ്ടുനേര്‍ച്ചയും അഹ്ദലിയ്യയുടെ ഭാഗമായി സംഘടിപ്പിക്കും. പൊതുജനങ്ങളും മര്‍കസ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും പങ്കെടുക്കുന്ന ചടങ്ങ് വൈകീട്ട് ഏഴോടെ ആരംഭിക്കും.

സയ്യിദ് അലി ബാഫഖി തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, എ പി മുഹമ്മദ് മുസ്ലിയാര്‍, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ്, വി പി എം ഫൈസി വില്യാപ്പള്ളി നേതൃത്വം നല്‍കും. ഷാഫി സഖാഫി മുണ്ടമ്പ്ര മുഖ്യ പ്രഭാഷണം നടത്തും. മര്‍കസ് ശരീഅ കോളജ്, ഖുര്‍ആന്‍ അക്കാദമി, റൈഹാന്‍ വാലി തുടങ്ങിയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ആയിരത്തിലധികം മതവിദ്യാര്‍ഥികളും ഖുര്‍ആന്‍ പഠിതാക്കളും അനാഥരും പങ്കെടുക്കുന്ന മഹ്‌ളറത്തുല്‍ ബദ്രിയ്യ മജ്ലിസിന് സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ നേതൃത്വം നല്‍കും.