Connect with us

National

എം എസ് സി എല്‍സ 3 കപ്പലപകടം: മൂന്ന് നാവികര്‍ക്ക് രാജ്യം വിടാന്‍ സോപാധിക അനുമതി നല്‍കി ഹൈക്കോടതി

പത്ത് ലക്ഷം രൂപയുടെ ആള്‍ ജാമ്യം, ഒരുലക്ഷം രൂപയുടെ ബേങ്ക് ഗ്യാരന്റി എന്നിവ നല്‍കണമെന്നും കോടതി.

Published

|

Last Updated

കൊച്ചി | എം എസ് സി എല്‍സ 3 കപ്പലപകടവുമായി ബന്ധപ്പെട്ട് മൂന്ന് നാവികര്‍ക്ക് രാജ്യം വിടാന്‍ ഉപാധികളോടെ ഹൈക്കോടതി അനുമതി. പത്ത് ലക്ഷം രൂപയുടെ ആള്‍ ജാമ്യം, ഒരുലക്ഷം രൂപയുടെ ബേങ്ക് ഗ്യാരന്റി എന്നിവ നല്‍കണമെന്നും നാവികര്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെടുമ്പോള്‍ ഓണ്‍ലൈനായി ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.

കപ്പലിന്റെ ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള മറ്റ് നാല് നാവികരുടെ കാര്യത്തില്‍ മജിസ്‌ട്രേറ്റിന്റെ പ്രാഥമികാന്വേഷണ റിപോര്‍ട്ടിന് ശേഷമാണ് തീരുമാനമുണ്ടാവുക.

കഴിഞ്ഞ വര്‍ഷം മെയ് 25-ന് കൊച്ചിയില്‍ നിന്ന് ഏകദേശം 38 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ഭാഗത്ത് വച്ചാണ് കപ്പല്‍ കടലില്‍ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും ഇന്ത്യന്‍ തീരദേശ സേനയും നാവിക സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു.

Latest