Connect with us

National

സ്മാര്‍ട്ട്‌ഫോണ്‍ വിപണി പിടിച്ചെടുക്കാന്‍ മോട്ടറോള; ജി സീരിസില്‍ അഞ്ച് ഫോണുകള്‍

മോട്ടോ ജി200, മോട്ടോ ജി71, മോട്ടോ ജി51, മോട്ടോ ജി41, മോട്ടോ ജി31 എന്നീ സ്മാര്‍ട്ട്‌ഫോണുകളാണ് കമ്പനി ഇന്ത്യയിലും അവതരിപ്പിക്കാന്‍ പോകുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടറോള ഇന്ത്യന്‍ വിപണിയില്‍ മോട്ടറോള ജി സീരിസില്‍ അഞ്ച് പുതിയ സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കാന്‍ പോകുന്നു. ഈ ഡിവൈസുകള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ആഗോള വിപണിയില്‍ അവതരിപ്പിച്ചത്. മോട്ടോ ജി200, മോട്ടോ ജി71, മോട്ടോ ജി51, മോട്ടോ ജി41, മോട്ടോ ജി31 എന്നീ സ്മാര്‍ട്ട്‌ഫോണുകളാണ് കമ്പനി ഇന്ത്യയിലും അവതരിപ്പിക്കാന്‍ പോകുന്നത്.

മോട്ടറോള ജി സീരിസിലെ മോട്ടോ ജി200 സ്മാര്‍ട്ട്‌ഫോണ്‍ സ്നാപ്ഡ്രാഗണ്‍ 888+ പ്രോസസറിന്റെ കരുത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രോസസറില്‍ നിന്ന് വ്യക്തമാകുന്നത് പോലെ ഇതൊരു പ്രീമിയം സ്മാര്‍ട്ട്‌ഫോണാണ്. ഈ ഫോണിന്റെ ഡിസ്പ്ലേയുടെ റിഫ്രഷ് റേറ്റ് 144എച്ച്‌സെഡ് ആണ്. മോട്ടോ ജി71 സ്മാര്‍ട്ട്‌ഫോണില്‍ ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പ് ഉണ്ട്. ജി സീരിസിലെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വൈകാതെ ഇന്ത്യന്‍ വിപണിയിലെത്തും.

മോട്ടറോള ജി സീരിസിലെ പുതിയ സ്മാര്‍ട്ട്‌ഫോണുകളെല്ലാം 5,000എംഎഎച്ച് ബാറ്ററിയുമായിട്ടാണ് വരുന്നത്. ഇവയില്‍ വ്യത്യസ്ത ചിപ്സെറ്റുകളാണ് ഉള്ളത്. മോട്ടോ ജി71 സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 695 ചിപ്സെറ്റിന്റെ കരുത്തിലാണ്. മോട്ടോ ജി51 സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത് ഏറ്റവും പുതിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 480+ ചിപ്പ്‌സെറ്റിന്റെ കരുത്തില്‍ ആണ്. മോട്ടോ ജി41-ല്‍ മീഡിയടെക് ഹെലിയോ ജി85 ചിപ്സെറ്റും ഉണ്ടായിരിക്കും.

മോട്ടോ ജി200 സ്മാര്‍ട്ട്‌ഫോണില്‍ 6.8 ഇഞ്ച് എഫ്എച്ച്ഡി+ എല്‍സിഡി ഡിസ്പ്ലേയാണ് ഉള്ളത്. 33ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ഫോണില്‍ ഉണ്ട്. ഡിവൈസിന്റെ പിന്നില്‍ ട്രിപ്പിള്‍ കാമറ സെറ്റപ്പാണ് ഉള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 695 ചിപ്സെറ്റാണ് ഉള്ളത്. മോട്ടോ ജി51 സ്മാര്‍ട്ട്‌ഫോണില്‍ 6.8 ഇഞ്ച് എഫ്എച്ച്ഡി+ ഐപിഎസ് ഡിസ്പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 480+ ചിപ്സെറ്റ്, ആന്‍ഡ്രോയിഡ് 11 ഒഎസ് ഔട്ട് ഓഫ് ദി ബോക്സ് എന്നീ സവിശേഷതകള്‍ ഉണ്ട്. മോട്ടോ ജി41 സ്മാര്‍ട്ട്‌ഫോണില്‍ 6.4 ഇഞ്ച് എഫ്എച്ച്ഡി+ ഒലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. മീഡിയടെക് ഹീലിയോ ജി85 ചിപ്സെറ്റ്, ഐപി52 റേറ്റിങ് എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകള്‍. മോട്ടോ ജി31 ഫോണില്‍ 6.4 ഇഞ്ച് ഒലെഡ് ഡിസ്പ്ലേ, സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നീ സവിശേഷതകള്‍ ഉണ്ട്.

മോട്ടോ ജി200 സ്മാര്‍ട്ട്‌ഫോണ്‍ 450 യൂറോ (ഏകദേശം 37,900 രൂപ) വിലയുമായിട്ടാണ് ആഗോള വിപണിയില്‍ അവതരിപ്പിച്ചത്. മോട്ടോ ജി71 300 യൂറോയ്ക്ക് (ഏകദേശം 25,300 രൂപ) ആണ് അവതരിപ്പിച്ചത്. മോട്ടോ ജി51 സ്മാര്‍ട്ട്‌ഫോണ്‍ 230 യൂറോയ്ക്ക് (ഏകദേശം 19,372 രൂപ) ആണ് ആഗോള വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിയത്. മോട്ടോ ജി41 സ്മാര്‍ട്ട്‌ഫോണിന് 249 യൂറോ (ഏകദേശം 21,000 രൂപ)ആണ് വില. മോട്ടോ ജി31 സ്മാര്‍ട്ട്‌ഫോണിന് 200 യൂറോ (ഏകദേശം 16,900 രൂപ) വിലയുണ്ട്.