Connect with us

National

കിടിലന്‍ ഫീച്ചറുകളുമായി മോട്ടോ ഇ40 ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍

4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മോഡലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ മോഡലിന് 9,499 രൂപയാണ് വില.

Published

|

Last Updated

ന്യൂഡല്‍ഹി| മോട്ടോറോള ഇന്ത്യയില്‍ പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. മോട്ടോറോള മോട്ടോ ഇ40 എന്ന ഡിവൈസാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതൊരു ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ ആണ്. യൂണിസോക്ക് പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. വലിയ ബാറ്ററിയും ഫോണില്‍ നല്‍കിയിട്ടുണ്ട്.

സ്മാര്‍ട്ട്‌ഫോണിന്റെ ഒറ്റ സ്റ്റോറേജ് വേരിയന്റ് മാത്രമേ കമ്പനി അവതരിപ്പിച്ചിട്ടുള്ളു. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മോഡലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ മോഡലിന് 9,499 രൂപയാണ് വില. കാര്‍ബണ്‍ ഗ്രേ, പിങ്ക് ക്ലേ എന്നീ രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ഒക്ടോബര്‍ 17 മുതലാണ് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടിലൂടെയാണ് വില്‍പ്പന.

മോട്ടോ ഇ40 സ്മാര്‍ട്ട്‌ഫോണില്‍ എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലെയാണ് മോട്ടറോള നല്‍കിയിട്ടുള്ളത്. സ്‌ക്രീനിന് മുകളില്‍ നടുഭാഗത്തായി ഹോള്‍-പഞ്ച് കട്ടൗട്ടും നല്‍കിയിട്ടുണ്ട്. ഹോള്‍-പഞ്ച് കട്ടൗട്ടിനുള്ളില്‍ 8 എംപി മുന്‍ കാമറ സെന്‍സറാണ് മോട്ടറോള നല്‍കിയിട്ടുള്ളത്. ഡിസ്‌പ്ലെയ്ക്ക് 90എച്ച്‌സെഡ് റിഫ്രഷ് റേറ്റ് ഉണ്ട്. സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത് യൂണിസോക്ക് ടി700 എസ്ഒസിയാണ്. ഫോണിന്റെ പിന്നില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫെയ്‌സ് അണ്‍ലോക്ക് സപ്പോര്‍ട്ടും മോട്ടറോള നല്‍കിയിട്ടുണ്ട്. ഫ്രെയിമിന്റെ വലതുവശത്ത് പ്രത്യേകം ഗൂഗിള്‍ അസിസ്റ്റന്റ് കീയും നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest