Connect with us

National

തുടർച്ചയായ നാലാം ദിവസവും രണ്ടായിരത്തിന് മുകളിൽ കൊവിഡ് കേസുകൾ; മരണസംഖ്യയും വർധിച്ചു

ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,226 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്.

Published

|

Last Updated

ന്യൂഡൽഹി | തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് രണ്ടായിരത്തിലധികം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ രണ്ടര ഇരട്ടിയിലധികം വർധിച്ചിട്ടുണ്ട്.

ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,226 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിനിടയിൽ 65 രോഗികളും മരിച്ചു. ഇന്നലെ 25 രോഗികളാണ് മരിച്ചിരുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,202 പേരെ ഡിസ്ചാർജ് ചെയ്തു. രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 14,955 ആയി ഉയർന്നു.

കൊവിഡ് മഹാമാരിയുടെ തുടക്കം മുതൽ ഇതുവരെ 5,24,413 പേരാണ് മരിച്ചത്.