Connect with us

Kuwait

ഒരു വര്‍ഷത്തിനിടെ കുവൈത്ത് വിട്ടത് രണ്ടര ലക്ഷത്തിലധികം വിദേശികള്‍

ഇവരില്‍ 205050 പേര്‍ സ്വകാര്യ മേഖലയിലും 6981 പേര്‍ സര്‍ക്കാര്‍ മേഖലയിലും ജോലി ചെയ്യുന്നവരാണു

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്ത് തൊഴില്‍ മേഖലയില്‍ 2020 ജൂണ്‍ മുതല്‍ 2021 ജൂണ്‍ മാസം വരെയുള്ള കാലയളവില്‍ രാജ്യം വിട്ടത് 253233 വിദേശികള്‍.ഇവരില്‍ 205050 പേര്‍ സ്വകാര്യ മേഖലയിലും 6981 പേര്‍ സര്‍ക്കാര്‍ മേഖലയിലും ജോലി ചെയ്യുന്നവരാണു.

ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെ അഞ്ചു മാസത്തെ കാലയളവില്‍ 2089 വിദേശികളെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടതായും 10780 സ്വദേശികള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കിയതായും കുവൈത്ത് മനുഷ്യാവകാശ സമിതി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

 

Latest