Connect with us

Kerala

കൊവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍; വിവാഹത്തിന് 100 മുതല്‍ 200 വരെ പേര്‍ക്ക് പങ്കെടുക്കാം, ഒരു ഡോസ് എടുത്തവര്‍ക്കും തിയേറ്ററില്‍ പ്രവേശിക്കാം

തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന വിവാഹചടങ്ങുകളില്‍ ഇരുന്നൂറ് പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതിയുണ്ടാവും.

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു ഡോസ് വാക്‌സീനെടുത്തവരേയും തീയേറ്ററുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കും. വിവാഹചടങ്ങുകളിലും മരണചടങ്ങുകളിലും കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാനും അനുമതിയായി. . ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

വിവിധ ചലച്ചിത്ര സംഘടനകള്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഒരു ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കും തീയേറ്ററുകളില്‍ പ്രവേശനം നല്‍കാന്‍ ഇന്നത്തെ അവലോകനയോഗത്തില്‍ തീരുമാനമായത്. രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് മാത്രമാണ് ഇതുവരെ തീയേറ്ററുകളില്‍ പ്രവേശനം അനുവദിച്ചിരുന്നത്.

വിവാഹങ്ങളിലും മരണങ്ങളിലും പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കാനും അവലോകനയോഗത്തില്‍ ധാരണയായിട്ടുണ്ട്. വിവാഹങ്ങളില്‍ നൂറ് മുതല്‍ ഇരുന്നൂറ് പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതി നല്‍കാന്‍ അവലോകനയോഗത്തില്‍ തീരുമാനമായി. ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവാഹ ചടങ്ങുകളില്‍ നൂറ് പേര്‍ക്ക് വരെ പങ്കെടുക്കാം. തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന വിവാഹചടങ്ങുകളില്‍ ഇരുന്നൂറ് പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതിയുണ്ടാവും.സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നതിന് ശേഷമുള്ള സാഹചര്യവും അവലോകന യോഗത്തില്‍ ചര്‍ച്ചയായി. സ്‌കൂളില്‍ എത്തുന്ന കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന് യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest