Connect with us

First Gear

മോന്‍സന്റെ കൈവശം തിമിംഗലത്തിന്റെ അസ്ഥികളും; പോക്‌സോ കേസില്‍ പേഴ്‌സണല്‍ കാമറാമാനും അറസ്റ്റില്‍

Published

|

Last Updated

കൊച്ചി | പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ കൈവശം തിമിംഗലത്തിന്റെ അസ്ഥികളുമുള്ളതായി സൂചന. എട്ടടി നീളമുള്ള അസ്ഥികളാണ് വാഴക്കാലയിലെ മോന്‍സന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് വനംവകുപ്പ് കണ്ടെടുത്തത്. കലൂരിലെ മോന്‍സന്റെ വീട് പരിശോധിക്കുന്നതിന് തൊട്ടുമുമ്പ് ഇവ സുഹൃത്തിന്റെ വീട്ടിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് വിവരം. അതിനിടെ, പോക്‌സോ കേസില്‍ മോന്‍സന്റെ പേഴ്‌സണല്‍ കാമറാമാനെയും പോലീസ് അറസ്റ്റ് ചെയ്തു.

മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് മോന്‍സന്‍ വീട്ടില്‍ വിളിച്ചുവരുത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്‌തെന്ന് കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. കലൂരിലെ രണ്ട് വീടുകളില്‍ വച്ച് നിരവധി തവണ പ്രതി കുട്ടിയെ ഉപദ്രവിച്ചു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ മകളെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചെന്ന ഗുരുതര ആരോപണവും പരാതിയിലുണ്ട്. നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈം ബ്രാഞ്ചാണ് നിലവില്‍ അന്വേഷിക്കുന്നത്.

 

---- facebook comment plugin here -----

Latest