Connect with us

election commission

തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രകീര്‍ത്തിച്ച് മോദി; 'മറ്റ് രാജ്യങ്ങള്‍ക്ക് മാതൃക'

ബി ജെ പി പ്രവര്‍ത്തകരുമായി സംവദിക്കുമ്പോഴാണ് മോദിയുടെ പരാമര്‍ശം

Published

|

Last Updated

ന്യൂഡല്‍ഹി | അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് രീതികള്‍ മറ്റ് രാജ്യങ്ങള്‍ക്ക് മാത്രകയാണെന്നായിരുന്നു നരേന്ദ്രമോദിയുടെ വാഴ്ത്ത്. ബി ജെ പി പ്രവര്‍ത്തകരുമായി സംവദിക്കുമ്പോഴാണ് മോദിയുടെ പരാമര്‍ശം.

ജനങ്ങള്‍ക്ക് നോട്ടീസ് അയക്കാനും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും അധികാരമുള്ള ഇലക്ഷന്‍ കമ്മീഷനാണ് നമ്മുടേതെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. നമോ ആപ്പ് വഴിയായിരുന്നു പ്രധാനമന്ത്രി പ്രവര്‍ത്തകരുമായി സംവദിച്ചത്. ദേശീയ സമ്മതിദാന ദിനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പ്രസ്താവന.

അതേസമയം, തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വാക്‌സീനേഷന്റെ വേഗത വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഇലക്ഷന്‍ കമ്മീഷന്‍ അധ്യക്ഷന്‍ സൂശീല്‍ ചന്ദ്ര അറിയിച്ചു. സുരക്ഷിതമായാണ് വോട്ടെടുപ്പ് നടക്കുന്നത് എന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷന്‍ കമ്മീഷനെതിരെ പ്രചരണം നടത്തുന്നവര്‍ രാജ്യത്തിന്റെ ജനാധിപത്യത്തെ ഇകഴ്ത്തിക്കാട്ടാനാണ് ശ്രമിക്കുന്നതെന്ന് നിയമ മന്ത്രി കിരണ്‍ റിജ്ജു. കോടതികള്‍ കമ്മീഷനെ വിമര്‍ശിക്കുമ്പോള്‍ മാന്യമായ ഭാഷ ഉപയോഗിക്കാന്‍ ജഡ്ജിമാര്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് 75% കുറഞ്ഞ പോളിംഗ് ശതമാനമെങ്കിലും രേഖപ്പെടുത്താന്‍ എല്ലാവരും ശ്രമിക്കണമെന്ന് നേരത്തെ ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു അഭിപ്രായപ്പെട്ടിരുന്നു.