Connect with us

National

മോദിയും അമിത് ഷായും തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്

ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ അമിത് ഷാ ഗുജറാത്ത് എം പിക്കൊപ്പം പ്രചാരണം നടത്തി. വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പും ശേഷവും പ്രധാന മന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു.

Published

|

Last Updated

അഹമ്മദാബാദ് | ഗുജറാത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്. സംസ്ഥാനത്ത് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ അമിത് ഷാ ഗുജറാത്ത് എം പിക്കൊപ്പം പ്രചാരണം നടത്തുകയും ബി ജെ പി സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തതായി പവന്‍ ഖേര ആരോപിച്ചു.

ഒന്നാം ഘട്ട വോട്ടെടുപ്പിന് ശേഷം പ്രധാന മന്ത്രി നടത്തിയ ‘വാക്ക് ഷോ’ നിരവധി ചാനലുകളാണ് ലൈവായി റിപ്പോര്‍ട്ട് ചെയ്തത്. വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പും ശേഷവും പ്രധാന മന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്യുകയും ചെയ്തു. ദിവസങ്ങളോളമായി ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ നിശബ്ദതയിലാണെന്നും ഇത് തലമുറകള്‍ പൊറുക്കില്ലെന്നും പവന്‍ ഖേര പറഞ്ഞു.

ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഡിസംബര്‍ ഒന്നിനായിരുന്നു ഒന്നാം ഘട്ടം. എട്ടിനാണ് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുക.