Kozhikode
വിദ്യാഭ്യാസത്തില്‍ ആധുനിക മാറ്റങ്ങള്‍ അനിവാര്യം, എന്നാല്‍ ധാര്‍മിക മൂല്യങ്ങള്‍ നഷ്ടപ്പെടരുത്: പേരോട്
വാര്‍ഷിക അധ്യാപക കോണ്‍ഫറന്‍സിനോടനുബന്ധിച്ച് അധ്യാപകര്‍ക്കായി 10 ദിവസം നീണ്ട പ്രൊഫഷണല്‍ എംപവര്‍മെന്റ് ക്ലാസ് സംഘടിപ്പിച്ചു.

കുറ്റ്യാടി | വിദ്യാഭ്യാസ രംഗത്ത് ആധുനികതയെ ഉള്‍ക്കൊണ്ടുള്ള മാറ്റങ്ങള്‍ അനിവാര്യമാണെന്ന് സിറാജുല്‍ ഹുദാ ചെയര്‍മാന്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി. എന്നാല്‍, ധാര്‍മിക മൂല്യങ്ങളും സംസ്‌കാരവും നഷ്ടപ്പെടരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. സിറാജുല്‍ ഹുദാ എജ്യുക്കേഷന്‍ കോംപ്ലക്‌സിന് കീഴിലുള്ള മുഴുവന്‍ സ്‌കൂളുകളിലെയും അധ്യാപകരുടെ വാര്‍ഷിക അധ്യാപക കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിറാജുല്‍ ഹുദാ സ്‌കൂള്‍ ഓഫ് ഗ്രൂപ്പ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ നസീര്‍ കുയ്‌തേരി അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അസ്ഹരി, പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ബഷീര്‍ മാസ്റ്റര്‍ ചെക്യാട്, മുനീര്‍ സഖാഫി പാറക്കടവ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, മാനേജര്‍മാര്‍ ആശംസകളര്‍പ്പിച്ചു. 400 ഓളം അധ്യാപകര്‍ പരിപാടിയില്‍ സംബന്ധിച്ചു.
ഇംഗ്ലീഷ്, മലയാളം, സയന്‍സ്, മാത്‌സ്, സോഷ്യല്‍ സയന്‍സ്, സ്‌കില്‍ ഡെവലപ്‌മെന്റ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന വിവിധ സെഷനുകള്‍ക്ക് കേരളത്തിലെ പ്രഗത്ഭരായ ട്രെയിനര്‍മാര്‍ നേതൃത്വം നല്‍കി.