Connect with us

Kerala

എം കെ സ്റ്റാലിന്‍ കണ്ണൂരില്‍; സിതാറാം യെച്ചൂരി കൂടിക്കാഴ്ച നടത്തി

സ്റ്റാലിനു മായുള്ള കൂടിക്കാഴ്ചക്ക് ഏറെ രാഷ്ട്രീയമാനങ്ങളുണ്ടെന്ന് യെച്ചൂരി

Published

|

Last Updated

കണ്ണൂര്‍  | സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എത്തി. ചെന്നൈയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് സ്റ്റാലിന്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്.സ്റ്റാലിനെ മന്ത്രി എം വി ഗോവിന്ദന്‍, സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, ഡിഎംകെ സംസ്ഥാന സെക്രട്ടറി പുതുക്കോട്ട മുരുകേശന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

വൈകിട്ട് അഞ്ചിന് നടക്കുന്ന കേന്ദ്ര – സംസ്ഥാന ബന്ധത്തെപ്പറ്റിയുള്ള സെമിനാറില്‍ മുഖ്യാതിഥിയാണ് എം കെ സ്റ്റാലിന്‍

കണ്ണൂരിലെത്തിയ എംകെ സ്റ്റാലിനുമായി സിതാറാം യെച്ചൂരി കൂടിക്കാഴ്ച നടത്തി. സ്റ്റാലിനു മായുള്ള കൂടിക്കാഴ്ചക്ക് ഏറെ രാഷ്ട്രീയമാനങ്ങളുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പിന്നീട് പറഞ്ഞു. തമിഴ്‌നാട്ടിലുള്ള സഖ്യം ദേശീയ തലത്തില്‍ ഉയര്‍ത്താനുള്ള ശ്രമം നടത്തുകയാണ്. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ട്. ദേശീയതലത്തിലും ഈ പാര്‍ട്ടികള്‍ ഒരുമിക്കും. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു.

 

Latest